Wednesday 28 June 2017

പ്രണയ പരാജയത്തിന്‍റെ കാരണം

എന്നെ വിളിക്കുന്ന love Failures ആയ സുഹ്യത്തുക്കളോട് ഞാന്‍ എന്നും പറയുന്ന വിഷയമാണ്....

പലരും അവരുടെ  പ്രണയം തോല്‍ക്കുമ്പോള്‍ കുറച്ചു ദിവസം കരയും,കുറച്ച് ദിവസം വിഷമം കാണിക്കും പിന്നെ കഴിഞ്ഞു (വിഷമവും കരച്ചിലും എന്നും കൊണ്ടു നടക്കണമെന്നല്ല)

പിന്നീടവര്‍ മറ്റൊരുത്തിയെ(മറ്റൊരുത്തനെ )
പ്രണയിക്കും പിന്നെ അതിലും തേപ്പ് വാങ്ങും
ആ വിഷമം കുറച്ചു ദിവസമുണ്ടാകും
അത് കഴിഞ്ഞാല്‍ അടുത്തത്

പലപ്പോഴും Next , Next , Next എന്ന നിലയിലാണ് പോകുനത്....
പെണ്‍കുട്ടികളാണെങ്കില്‍ bettr , bettr  bettr എന്ന option ആണ് കൂടുതല്‍ തിരഞ്ഞെടുക്കുന്നത് കണ്ടിട്ടുള്ളത്...

ഒരുത്തിപോയാല്‍ വേരൊരുത്തി ,അവളും പോയാല്‍ മറ്റൊരുത്തി.. Or ഒരുത്തന്‍ പോയാല്‍ മറ്റൊരുത്തന്‍ അവന്‍ പോയാല്‍ അവനേക്കള്‍ വോരൊരുത്തന്‍ അവസാനം കെട്ടില്‍ തീര്‍ക്കുന്നത് ഏറ്റവും bettr ആയ ഒരുത്തന്‍

ഇതാണ് പലരുടേയും പ്രണയം ഇതിനെ പ്രണയം എന്ന പേരിട്ടുവിളിക്കാന്‍ എനിക്ക് അറപ്പു തോന്നുന്നതിനാല്‍  '' attraction'' എന്നു വിളിക്കാം ഭംഗിയോടും,പണത്തോടുമുള്ള ആകര്‍ഷണം

എന്താണ് പ്രണയം എന്ന വാദം ഞാന്‍ മറ്റൊരു പോസ്റ്റില്‍ വിശദീകരിച്ചു തര്‍ക്കിക്കാം

ഇവിടെ യത്ഥാര്‍ത്തത്തില്‍ പ്രണയിക്കുന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് , അവര്‍ ഒരു പ്രണയം തകരുമ്പോള്‍ മറ്റൊരു പ്രണയം തേടിപ്പോകാറില്ല... കാരണം അവര്‍ക്കുണ്ടായ അനുഭവം അവരെ കൂടുതല്‍ പഠിപ്പിച്ചിരിക്കും..

ഒരു പ്രണയം തോല്‍ക്കുമ്പോള്‍ അടുത്ത പ്രണയമല്ലാ  വേണ്ടത് , ആ പ്രണയത്തില്‍ നിങ്ങള്‍ക്ക് എന്തു കൊണ്ടാണ് തോല്‍വി
നേരിട്ടതെന്ന് മനസ്സിലാക്കണം....

ഇതില്‍ ഒരു കൂട്ടുകാരന്‍റെ അനുഭവ കഥയിലൂടെ പറയാം .. Plus two പഠനം കഴിഞ്ഞ് പെയ്ന്‍റിങ് പണിക്കുപോയിക്കൊണ്ടിരുന്ന അവന് school കാലം തൊട്ടുള്ള വര്‍ഷങ്ങളായുള്ള ഒരു പ്രണയമുണ്ടായിരുന്നു....  സര്‍ക്കാര്‍ തലത്തിലുള്ള  ഒരു പ്യൂണ്‍ ജോലിക്കാരനെ വരനായി ലഭിച്ചപ്പോള്‍ ഓള് ടാറ്റ  കാണിച്ചു പോയി ...
ഒരുപാട് കരച്ചു പക്ഷേ ആ കരച്ചില്‍ അവന്‍റെ അവസാന കരച്ചിലും കൂടെയായിരുന്നു... പെയിന്‍റിങ് പണി കഴിഞ്ഞ് വൈകുന്നേരങ്ങള്‍ ചുറ്റിക്കറങ്ങലും മറ്റും ഉപേക്ഷിച്ച് പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു , degree കറസ്പോണ്ടന്‍റ് ആയി പഠനം തുടങ്ങുകയും ചെയ്തു 5വര്‍ഷമെടുത്തു കഷ്ടപ്പെട്ടതിന് നല്ലൊരു result കിട്ടാന്‍,,, ഇന്ന് സര്‍ക്കാര്‍ തലത്തില്‍ graduate level ഉയര്‍ന്ന ഉദ്യോഗസ്ഥനും ആണ് ബിരുദ്ധാനന്തര ബിരുദ്ധധാരിയും ... തുടര്‍ പഠനങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുന്ന വിദ്യാര്‍ഥിയും (M.ph) ആണ്...

തോല്‍വി ---- വിജയത്തെ അഭിമുഖീകരിക്കാനാണ്... ഉയരങ്ങള്‍ നേടാന്‍ ത്യാഗങ്ങള്‍ സഹിക്കുക തന്നേ വേണം....

അല്ലാതെ സുഖങ്ങള്‍ തേടിപ്പോകുകയും,അടുത്തവളെ വളക്കാനും, ഒളിച്ചോടുകയും, അടിച്ചു ഫിറ്റായി ഡയലോഗ് അടിക്കുകയുമല്ലാ വേണ്ടത്....

വേദനകള്‍ കനലുകളാണ് , ഹ്യദയത്തെ കുത്തിനോവിച്ചു കൊണ്ടിരിക്കും..
വിജയമെന്ന്  വിസ്പോടനം നേടാന്‍

യുവ

No comments:

Post a Comment