Thursday 29 June 2017

ഫേസ്ബുക്ക് പ്രണയത്തിന്‍റെ വിജയവും,പരാജയവും

facebook പ്രണയം

നമ്മളില്‍ ഒരുപാട് പേര്‍ facebookല്‍ പ്രണയിച്ചിട്ടുള്ളവരാണ് ... facebook സൗഹ്യദങ്ങളില്‍ തുടങ്ങി കല്യാണത്തില്‍ അവസാനിച്ച പ്രണയങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ... 99.99% തേപ്പില്‍ തീരുന്നതേ ഭൂരിപക്ഷം കണാന്‍ കഴിഞ്ഞിട്ടുള്ളു...

ഇനി പലരും ചോദിക്കുന്ന ഒന്നാണ് facebook പ്രണയം വിശ്വസിക്കാമോ ,ഇല്ലയോ...?

എനിക്കറിഞ്ഞ വിഷയങ്ങള്‍ ഇവിടെ എഴുതാം....

♥ Facebook പ്രണയത്തിന്‍റെ ഗുണങ്ങള്‍

■ വളരെ പെട്ടെന്ന് പരിചയപ്പെടാനും, മനസ്സിലാക്കാനും സാധിക്കും

■ ബസ്സ്സ്റ്റോപ്പില്‍ പോയിരിന്നും അവളെ പിന്‍തുടര്‍ന്നും.. നാട്ടുകാരുടേയും,വീട്ടുകാരുടേയും തെറി ഇരന്നു വാങ്ങണ്ടാ ..online ല്‍ കുത്തി ഇരുന്നാ മതി

■ ഇഷ്ടമുള്ളവളുടെ പിന്നിലലഞ്ഞ് സമയം കളയണ്ട, പെട്രോള്‍ ലാഭം പിന്നെ ചുറ്റാന്‍ പോയുള്ള ചിലവ് ലാഭം..

■ നാട്ടിലു മൊത്തം നമ്മുടെ പ്രണയം പാട്ടാക്കുന്ന പണി അവസാനിപ്പിക്കാം , സ്വന്തം ചങ്ക് കൂട്ടുകാരില്‍ നിന്ന് പോലും വളരെ എളുപ്പത്തില്‍ ഒളിപ്പിക്കാം .. നമ്മുടെ സ്വകാര്യതയില്‍ മാത്രം ഒതുങ്ങി നില്‍ക്കും..

■ വാക്കുകളാണ് കൂടുതല്‍ സന്തോഷം നല്‍കുന്നത്.. ഡയലോഗിലാണ് കാര്യം

■ ഓരോ msgഉം നമ്മളെ കൂടുതല്‍ സന്തോഷം നല്‍കുന്നു, ഓരോ msgനും ഉള്ള കാത്തിരിപ്പുണ്ടല്ലോ അതൊരു വേരെ feel ആണ് മച്ചാനെ

■ഈ പ്രണയത്തിന് കത്ത് കൊടുക്കാനും ,ഓളെ കാണാന്‍ പോകാനും ഒരു തെണ്ടിയോടും സഹായം ചോദിക്കണ്ട... ഇവിടെ ദൂതനായി പ്രവര്‍ത്തിക്കുന്നത് സുക്കറണ്ണന്‍റെ fb ( ഉമ്മ)

■ റീച്ചാര്‍ജിനുള്ള തുകയല്ലാതെ വെറേ വലിയ തുകയൊന്നും ചിലവില്ല, അതാണെങ്കില്‍ ഇപ്പോ നമ്മുടെ മുത്ത് അംബാനിയണ്ണന്‍ free ആക്കി( spcl thanks, അംബാനിയണ്ണനാണ് എന്‍റെ പ്രണയത്തിന്‍റെ എെശ്വര്യം )
അതുകൊണ്ട് ബജറ്റ് ലാഭിക്കാം

■ പഴയ സിനിമ പോലെ കാമുകിയുടെ വീട്ടുകാര് വീട്ടില്‍ പൂട്ടിയിടുമ്പോള്‍ നായകന്‍ കത്തുമായി ആളെ കാമുകിയുടെ അടുത്ത് ഒളിഞ്ഞ് ദൂതനായി അയ്ക്കുന്ന സീനൊന്നും ഇതിലില്ല ആ പണിയൊക്കെ സുക്കറണ്ണന്‍ നോക്കിക്കോളും . വീട്ടുകര്‍ ന്യൂ ജനറേഷനാണെങ്കില്‍ പെണ്ണിന്‍റെ ഫോണ്‍ പിടിച്ചു വെച്ചാല്‍ മൂഞ്ചി

■ fb പാസ് വേഡ് അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്ന ചടങ്ങ് ഉള്ളതിനാല്‍ ഇത് കൂടുല്‍ വിശ്വസ്തവും , സുതാര്യവും ആകുന്നു (ഫൈക്ക് id വെച്ചാല്‍ ആര് അറിയാന്‍, ആര് കണ്ടുപിടിക്കാന്‍ :) )

■ പലപ്പോഴും സൗഹ്യദങ്ങളാണ് പ്രണയമായി മാറുന്നത്, ഇതു കൂടുതല്‍ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കും...

■ മറ്റു കോളേജ് പരിസരത്തോ ,ബസ് സ്റ്റോപ്പിലോ നമുക്ക് നമ്മുടെ മനസ്സിനും ,സ്വഭാവും എല്ലാം ഒത്തിണങ്ങുന്ന ആളിനുവേണ്ടി അലയേണ്ട ആവശ്യമില്ല facebook ല്‍ അടുത്തിടപഴകാനും,മനസ്സിനെ അറിയാനും അവസരം ഉണ്ടാക്കുന്നു...

■ ആണും പെണ്ണും ചേര്‍ന്നു സംസാരിച്ചാല്‍ സിനിമാ കഥ വരെ നടത്തുന്ന നാട്ടുകാരുടെ കണ്ണില്‍പൊടിയിടാം , നാട്ടിലും വീട്ടിലും മാന്യത സംരക്ഷിക്കാം

■ സദാചാര തെണ്ടികളില്‍ നിന്നും സംരക്ഷണം

■ കാമുകിയില്‍ നിന്ന് ഒരു ഉമ്മക്ക് കാലങ്ങള്‍ കാത്തിരിക്കുന്ന ഏര്‍പ്പാടൊന്നും ഇതിലില്ലാ ഒരു ഒറ്റ clickല്‍ ഒരായിരം ഉമ്മ കൊടുത്ത് ത്യപ്തിപ്പെടുത്താം ( ഇടക്കിടക്ക് കൊടുക്കണമെങ്കില്‍ copy paste ചെയ്തു വെച്ചാല്‍ മതി )

■ ശരീരത്തില്‍ തൊടാതേയുള്ള sex allowd ആണ് (അയ്യേ എന്നൊക്കെ പറയാന്‍ വരട്ടെ , ശാരീരികമായി ബന്ധപ്പെട്ട് പണി ഇരന്നു വാങ്ങുന്നതിനേക്കാള്‍ രണ്ട് hot ഡയലോഗ് അടിച്ച് ത്യപ്തിപ്പെടുത്താം, കഴപ്പ് തീര്‍ക്കാം എന്ന് ചുരുക്കം കുരു പൊട്ടിക്കണ്ട )
ഇനി

♥ Facebook പ്രണയത്തിന്‍റെ ദോഷവശങ്ങള്‍

■ ഇതിലേ പ്രണയങ്ങള്‍ എല്ലാം സൗഹ്യദത്തില്‍ തുടങ്ങി പ്രണയത്തിലൂടെ പോയി സംശയത്തില്‍ turn ചെയ്ത് വിശ്വാസ നഷ്ടതയിലൂടെ കടന്ന്, തേപ്പിന്‍റെ പാതയിലെത്തി blockന്‍റെ stop board ആണ് വെക്കാറുള്ളത് 99.99% facebook പ്രണയങ്ങളും

■ മുത്തേ, പൊന്നെ , എന്നൊക്കെ പഞ്ചാര വാക്കും , അവര്‍ പറഞ്ഞ വിവരങ്ങളും അല്ലാതെ അവരെക്കുറിച്ച് ഒരു കോപ്പും അറിയില്ല (നുണ പറഞ്ഞാലും അറിയില്ലെന്ന്  ചുരുക്കും )

■ പണ്ട് രണ്ട് കത്തില്‍ തീരുന്ന വിഷയം ദിവസങ്ങളോളം chat ചെയ്താലും തീരില്ല...

■ ആദ്യമൊക്കെ പറയാന്‍ നൂറ് കാരങ്ങളുണ്ടാകുമെങ്കിലും പിന്നെ പിന്നെ വിസരതയാകും..

■ കണ്ണ് , ഉറക്കമില്ലായ്മ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍

■ ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേരെ സെറ്റാക്കാന്‍ അവസരമുണ്ട്

■ hot ഡയലോഗില്‍ തുടങ്ങി പിന്നെ nude pic അയ്ക്കുന്നതു വരെ എത്തും , ഇതു സ്വകാര്യതയിലേക്ക് കടന്നു കയറ്റവും, തേച്ചിട്ട് പോയവളെ photo വെച്ച് തിരിച്ചൊരു മുട്ടന്‍ തേപ് കൊടുക്കാനും ചിലര്‍ മടിക്കില്ല..

■ photo blackmailന് സാധ്യതയുണ്ട്...

■ റീച്ചാര്‍ജില്‍ തുടങ്ങുമെങ്കിലും ഇത് മുതലെടുത്ത് പിന്നീട് അവളുടെ വീട്ടിലെ കറന്‍റ് ബില്‍ വരെ അടയ്ക്കേണ്ട ഗതികേട് ഉണ്ടാകാം..

■ ഓരോ secഉം reply കൊടുത്തു കൊടുക്കുന്നതിനാല്‍ , മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല ഉദാഹരണം - ജോലി, പഠിത്തം എന്നിവ അവസാനം ഓള് തേച്ചിട്ടു പോകുമ്പോ . സ്വയം ജീവിതത്തില്‍ നാം നമ്മേത്തന്നെ തേച്ച അവസ്ത്ഥയാകും...

■ തേച്ചിട്ട് ഒരു block ഇട്ടു escape ആകാന്‍ കഴിയും , കണ്ടു പിടിക്കാന്‍ കഷ്ടമാണ് ..

■ isis പോലുള്ള തീവ്രവാദ സംഘടനകള്‍ ആളെക്കൂടാന്‍ സ്ഥിരം പ്രയോഗിക്കുന്ന വഴിയാണ് , ഇതിലൂടെ കുറച്ചെണ്ണം ആടുമേക്കാന്‍ പോയിട്ടുണ്ട്.. മത തീവ്രവാദം സുലഭം

■ വ്യത്കികത മറ്റൊരാള്‍ക്ക് ചോരുന്നു...

■ സ്വന്തം nude pic അയ്ച്ച് കാമുകനെ ത്യപ്തിപ്പെടുത്താന്‍ നോക്കുന്ന പെണ്‍കുട്ടി പിന്നീട് കാമുകന്‍ തന്നെ ആ ഫോട്ടോ ലോകത്തിലുള്ള എല്ലാവരേയും ത്യപ്തിപ്പെടുന്ന വിശാല മനസ്കതയിലേക്ക്‌ മാറും.( ചെറ്റപ്പരിപാടി) ഇത് പല പെണ്‍കുട്ടികളുടേയും മരണത്തില്‍ എത്തിച്ചിട്ടുണ്ട്..

■ ഇതാണ് climax ചാറ്റി ,ചാറ്റി മൂത്ത് അവസാനം നേരിട്ട് കാണാന്‍ സന്ദര്‍ഭം ഉണ്ടാക്കുന്നു... ഇതിലാണ് പല പെണ്‍കുട്ടികള്‍ക്കും മറ്റും 8ന്‍റെ പണി കിട്ടിയിട്ടുള്ളത്...

■ Sex റാക്കറ്റുകള്‍ക്ക് ചാകരയാണ് facebook പുതിയ കസ്റ്റമേഴ്സിനെ ഉണ്ടാക്കാനും, പുതിയ ഉത്പന്നം നിര്‍മ്മിക്കാനും ( high tec high tec )

■ ഒരുതരം മാനസ്സിക വൈകല്യം ഉണ്ടാകരാണ്ട് . അവള്‍ മെസേജ് അയ്ച്ചോ അയ്ച്ചോ എന്ന് ചുമ്മ ഫോണ്‍ ഡിസ്പ്ളേ നോക്കിയിരിക്കും, അവള്‍ ഓണ്‍ലൈനില്‍ ഇരുന്നിട്ടും msg ഒന്നും കണ്ടില്ലെങ്കില്‍ അവളെന്താ msg അയ്ക്കാത്തത് , തുടങ്ങിയ സംശയ രോഗങ്ങള്‍ മനസമാധാനം നഷ്ടമാകും..

■ അവര്‍ പറയുന്ന നുണകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്

■ facebook കാമുകിയുടെ  '' mmm'' '' oh '' ''eee'' പുതിയതായി വന്ന '' achooda '' തുടങ്ങിയ വാക്കുകള്‍ ദിവസവും വിഷുക്കണി കാണിച്ചപോലെ ലക്ഷോപലക്ഷോ msgനിടക്ക് ഉണ്ടായാല്‍ പല്ലു കടിച്ച് അമര്‍ഷം തീര്‍ക്കുക.. വേറെ വഴിയില്ല , പറഞ്ഞാ block അടിച്ചു പോകും ( '' mmm '' നെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത് )

ഇത് എന്‍റെ സ്വന്തം അഭിപ്രായം മാത്രം .... കൂടെ കുറേപ്പേരുടെ അനുഭവങ്ങളും , ഇനിയും ചേര്‍ക്കാനുണ്ടെങ്കിലും സമയക്കുറവ് മൂലം നിര്‍ത്തുന്നും ... നിങ്ങളുടെ അനുഭവം കമന്‍റി പറയാം..

യുവ

No comments:

Post a Comment