Thursday 29 June 2017

കത്തില്‍ നിന്ന് പ്രണയം wtsappലോട്ട്

     കോളേജ് പഠനം പൂര്‍ത്തിയായി ഇറങ്ങുമ്പോള്‍ എല്ലാവരോടുമായി എന്‍റെ മാഷ് പറഞ്ഞ വാക്കുണ്ട്
'' എല്ലാരും എന്നെ ഫോണ്‍വിളിക്കുമായിരിക്കും എന്നാലും അതിനും അപ്പുറം നിങ്ങളൊക്കെ ഇടക്കൊക്കെ ഒരു കത്തയ്ക്കണം ''

കത്ത് എന്നാല്‍ വാക്കുകള്‍ കൊണ്ട് സ്നേഹം തുളുമ്പി വരികള്‍ കൊണ്ട് വേലി കെട്ടുന്ന ഒരു കാത്തിരിപ്പിന്‍റെ സന്തോഷം നല്‍കുന്ന ഒന്ന് തന്നേയാണ്...

സെക്കന്‍റുകളില്‍ സ്നേഹം കൈമാറുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുംഉം , വിരസതയുണ്ടാക്കുന്ന ''mmm'' ചാറ്റു നിറഞ്ഞ wts app ചാറ്റിങ്ങിനും ഇടയില്‍ .....

എത്ര എഴുതിയാലും വിശേഷങ്ങള്‍ തീരിത്ത കത്തിന് ഒരു പ്രത്യേകത തന്നേയാണ്. സ്നേഹത്തിനായി കാത്തിരുന്ന ഒരുപാട് പ്രണയങ്ങള്‍ അന്നും ഉണ്ടായിരുന്നു....

രണ്ട് ദിവസം ചാറ്റ് ഇല്ലെങ്കില്‍ വേറെ ആള് നോക്കിപ്പോകുന്ന പ്രണയങ്ങളോട്, ഒരു കത്തിനായ്
മാസങ്ങളോളം കാത്തിരുന്ന പ്രണയങ്ങളും ഉണ്ടായിരുന്നു...

ഒരിക്കലും നമുക്ക് പഴയതിലേക്ക് തിരിച്ചു പോകാന്‍ കഴിയില്ല... പക്ഷേ വേഗതയുടെ ഈ ലോകത്ത് സ്നേഹവും,സൗഹ്യദവും എല്ലാം വേഗത്തില്‍ ഓടിത്തേയുന്നു...

യുവ

No comments:

Post a Comment