Sunday 10 July 2016

ഒരു പ്രണയ കഥ

ഡീ മാളു നീയിത് ഏതു ലോകത്താ ? മഴ നനഞ്ഞ് വല്ല പനിയും വന്നാൽ ഇവിടെ കിടന്നോടാൻ ഞാനേ കാണുള്ളൂ.
അമ്മയുടെ വഴക്ക് കേട്ടിട്ടാണ് ഞെട്ടിയത്.  സത്യമായിരുന്നു ഞാൻ ഏതോ ലോകത്തിലായിപ്പോയി.  മഴ പെയ്യണ സന്തോഷത്തിൽ മുറ്റത്തേക്കു ഇറങ്ങിയതാ.  പിന്നെ മനസ്സ് എങ്ങോട്ടൊക്കെയോ.. ..

"ഇന്നെന്തു പറ്റി നിനക്ക്,  പതിവില്ലാത്ത ഒരാലോചന". 
"ഒന്നുമില്ലമ്മേ"
അമ്മ എന്തോ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി. 
അടുത്ത week നയനയുടെ  കല്യാണമാണ്.  അബിയേട്ടനും   ഉണ്ടാകും.  പരിചയപ്പെട്ടിട്ട് 4years ആയി. Fb യിൽ chat ചെയ്യാറുണ്ടെന്നല്ലാതെ ഇതേവരെ നേരിട്ട് മിണ്ടിയിട്ടില്ല.  അന്നൊരു ദിവസം വൈകുന്നേരം pranavനെ വീട്ടിൽ കൊണ്ടുവിടാനായി വരുന്ന വഴിയിലാ ഞാൻ ആദ്യമായിട് അബിയേട്ടനെ കാണുന്നത്. pranav എന്റെ best frnd ആണ്. അവനെനിക്ക് abi ഏട്ടനെ പരിചയപ്പെടുത്തി തന്നു. പിന്നെ fb യിലൂടെ നല്ല കൂട്ടായി.

ഒരിക്കൽ abi ഏട്ടൻ  propose ചെയ്തപ്പോൾ ഞാൻ ഇത്തിരി ജാഡ കാണിച്ചു എന്നത് സത്യമാ.  ന്നാലും എനിക്കും ഒരു ഇഷ്ടമുണ്ടായിരുന്നില്ലേ. പ്രേമമാണോ എന്നൊന്നും അറിയില്ല,  ഒരു ഇഷ്ടക്കൂടുതൽ.
പിന്നെ ആരൊക്കെയോ പറഞ്ഞ വാക്കിന്റെ പുറത്തു അങ്ങനെ ഒരു പ്രേമം  വേണ്ടെന്നു വച്ചു.

ഒരിക്കൽ praji ഏട്ടൻ( ഞങ്ങളുടെ ഒരു common friend) എന്നെ വിളിച് abi ഏട്ടന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ "എനിക്ക് വേണ്ട, അവൻ കുടിക്കു"മെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി.  അത് അഭിയേട്ടൻ കേട്ടു.  അങ്ങനെയൊക്കെ കേട്ടാൽ എന്തായാലും സങ്കടമാവൂലെ.  ഞാനെന്താ ഇങ്ങനെ.

പിന്നെയും പല തവണ ഞങ്ങൾ കണ്ടു. കോളേജിൽ പോകുന്ന വഴിയിലും,  ഉത്സവത്തിനും ഒക്കെ.  പിന്നെയും ഒരുപാട് കൂട്ടുകൂടി,  വഴക്കിട്ടു...

ഇനിയിപ്പോൾ നയനയുടെ കല്യാണത്തിന് വരും. അന്ന് നേരിട്ട് മിണ്ടാമെന്ന് പറഞ്ഞിട്ടുണ്ട്.
കല്യാണത്തിന് കാണാമെന്ന് പറഞ്ഞപ്പോൾ കല്യാണം വേഗമൊന്ന് എത്തിയാൽ മതിയെന്നായി.  എന്ത് സംസാരിക്കുമെന്ന് പലതവണ rehearsal  നോക്കി. വട്ടായോ ?? ഏയ് ഓരോ പൊട്ടത്തരങ്ങൾ.

മെല്ലെ എഴുന്നേറ്റ് റൂം ലക്ഷ്യമാക്കി നടന്നു.  തലയിണ ചാരിവെച് കട്ടിലിൽ ഇരുന്നു. എന്തൊക്കെയോ ആലോചിച്ച് മയങ്ങിപ്പോയി.

അങ്ങനെ ആ കല്യാണ ദിവസമെത്തി.

കല്യാണത്തലേന്ന് ചങ്ങായീസിന്റെ leader ആയി നിന്ന് കത്തിയടിക്കുമ്പോഴാ abi ഏട്ടൻ വന്നത്.  പറയാനുള്ളത് എന്തൊക്കെയോ ഒരു ചിരിയിൽ ഒതുക്കിവെച് കക്ഷി പുറത്തേക്ക് പോയി  കല്യാണപ്പെണ്ണിന്റെ അടുത്ത കൂട്ടുകാരി എന്ന നിലയിൽ ഒരുപാട് വൈകിയാണ് ഞാൻ വീട്ടിൽ വന്നത്. സത്യത്തിൽ വൈകിയത് അതോണ്ടല്ല.  അവിടെ abiyettan ഉണ്ടായിരുന്നു. ആരും കാണാതെ ഒളിഞ്ഞും മറഞ്ഞും നോക്കുന്നതിന് ഇത്രയ്ക്കു സുഖമുണ്ടെന്ന് ഞാൻ അറിഞ്ഞത് അന്നാ.  നോക്കിയിരുന്ന് സമയം പോയത് അറിഞ്ഞില്ല. വീട്ടിലെത്തി ഉറങ്ങാൻ കിടന്നിട്ട് ഉറക്കവും വരണില്ല.  എത്രയായിട്ടും നേരം പുലരാത്ത പോലെ.

രാവിലെ അമ്പലത്തിൽ പോയി തൊഴുതു നിൽക്കുമ്പോഴും മനസ്സിൽ മനസ്സിൽ അഭിയേട്ടനോട് എന്ത് മിണ്ടുമെന്ന കണക്കുകൂട്ടലായിരുന്നു.  കല്യാണവീട്ടിലെ തിരക്കിനിടയിൽ ആ മുഖം ഞാൻ കുറെ തിരഞ്ഞു. എവിടെയും കണ്ടില്ല. നിരാശയോടെ നിൽക്കുമ്പോഴാ അന്വേഷിച്ച് നടന്ന മുഖം ശ്രദ്ധയിൽ പെട്ടത്.  ഞാൻ ചുറ്റിലും തിരയുന്നത് കണ്ടിട്ടാവണം ഒരു കള്ളച്ചിരിയോടെ കക്ഷി അവിടെ നിൽക്കുന്നു.
ആ സമയത്ത് എത്ര ലഡു ഒന്നിച്ചപൊട്ടിയെന്നോ.

"മാളുഏച്ചി നമുക്ക് മുകളിൽ പോയിരിക്കാം. അവിടെയാകുമ്പോ തിരക്കുണ്ടാകില്ല. " അനു വിളിച്ചപ്പോഴാ ഞാൻ ആ മുഖത്തുനിന്ന് കണ്ണെടുത്തത്.

ചടങ്ങുകളെല്ലാം കഴിഞ്ഞ് കൂടെയുള്ള ചങ്ങായീസിനെ കൂട്ടി മുകളിലെ വരാന്തയിൽ ഇരുന്നു.  അപ്പോഴതാ വരുന്നു കഥാനായകൻ. ഒന്നു ചിരിച്ച് ചേട്ടൻ അപ്പുറത്തെ റൂമിലേക്ക് പോയി.

ചങ്ങായീസിനോട് സംസാരിക്കുമ്പോഴും എന്റെ കണ്ണ് അഭിയേട്ടന്റെ മുഖത്തായിരുന്നു. ഇന്ന് നേരിട്ട് സംസാരിക്കാമെന്ന് പറഞ്ഞിട്ട് അടുത്തേക്കൊന്ന് വന്നതുപോലുമില്ല. ഇതും ഓർത്തോണ്ട് ഇരിക്കുമ്പോഴാ ചേട്ടൻ വിളിച്ചത്. അടുത്തേക്ക് പോയത് വിറച്ചു വിറച്ചിട്ടാ...
ശബ്ദമൊന്നും പുറത്തേക്ക് വരുന്നില്ല. ആകെ ഒരു വിറയൽ.
ദൈവമേ ഇത് പ്രേമപ്പനിയുടെ വിറയലാണോ.  ആ നിശബ്ദത ഭേദിച്ചത് അഭിയേട്ടനാണ്.

"നീയെന്താ ഒന്നും മിണ്ടാതെ ? ഞങ്ങളൊക്കെ നിന്റെ നാട്ടിലേക്ക് വന്നപ്പോ നിനക്ക് വല്യ ജാടയാണല്ലോ. "
എന്താ പറയണ്ടേ എന്ന് അറിയില്ലായിരുന്നു.  എന്തൊക്കെയോ സംസാരിച്ചെന്നു വരുത്തി.

പിന്നീടങ്ങോട്ട് എന്റെ life തന്നെ മാറി. എന്നും വിളിക്കും,  chat ചെയ്യും.  അന്നുമുതൽ ഞങ്ങൾ best friends ആയി. അവരുടെ frndship gang ലേക്ക് ഞാനും കൂടി. ആ gang നോട് എന്തോ അടുപ്പം കൂടിക്കൊണ്ടിരുന്നു.  എപ്പോഴും കളിയും ചിരിയും ബഹളവും.  phone വിളിക്കുമ്പോഴൊക്കെ അവർ ഒന്നിച്ചിരുന്നാ സംസാരിക്ക.  അവരോട് സംസാരിച്ചിരുന്നാൽ നേരം പോകുന്നത് അറിയില്ല. അഭിയേട്ടന്റെ friends ആയ നിവിയേട്ടനോടും ലിജിയെട്ടനോടും നല്ല കൂട്ടായി.
ഞങ്ങൾ പിന്നെയും കണ്ടു. ഒരുമിച്ചു അമ്പലത്തിൽ പോയി.  ആർക്കും അസൂയ തോന്നുന്ന frndshp.  സത്യത്തിൽ അഭിയേട്ടനോട് മിണ്ടാനായിട്ട് ആയിരുന്നു ആ frndshp.  മാസങ്ങൾ കടന്നുപോയി. ഞങ്ങളുടെ ഇടയിൽ ചെറിയൊരു അകൽച്ച വന്നു. എല്ലാവർക്കും സംശയം ഞങ്ങൾ തമ്മിൽ പ്രേമമാണോ എന്ന് .

ഒരു ദിവസം അഭിയേട്ടൻ എന്നെ വിളിച്ചു  അന്ന് ആ sound ൽ ഇടർച്ചയുണ്ടായിരുന്നു.  പഴയ കളിയും ചിരിയുമില്ല.
"എന്താ അബിയേട്ടാ ആകെ വല്ലാണ്ട്. എന്തുപറ്റി ?"

"മാളു നീയിനി എന്നെ വിളിക്കരുത്. എല്ലാവരുടെയും മനസിൽ നമ്മൾ തമ്മിൽ love ആണെന്നാ. അതുവേണ്ട. നീയൊരു പെണ്കുട്ടിയാ.  വെറുതെ ആൾക്കാരെകൊണ്ട് പറയിപ്പിക്കേണ്ട "
എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ ഏട്ടൻ phone cut ചെയ്തു. ഞാൻ പിന്നെയും പലതവണ വിളിച്ചു. അപ്പുറത്തു പ്രതികരണമൊന്നുമില്ല. അന്ന് അഭിയേട്ടൻ പറഞ്ഞത് എനിക്കൊരു shock ആയിരുന്നു.  ഏട്ടൻ കൂടെയില്ലാത്ത life ആലോചിക്കാൻ പോലും പറ്റിയില്ല. അഭിയേട്ടനില്ലാതെ ജീവിക്കാനാകില്ലെന്ന് അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്.

ഞാൻ എത്ര request ചെയ്തിട്ടും ആ frnshp തുടരാൻ അഭിയേട്ടൻ വിസമ്മതിച്ചു.  അന്ന് ഞാൻ കുറെ കരഞ്ഞു. അന്നു മാത്രമല്ല പിന്നെയും ഒരുപാട് നാൾ. പിന്നെയും ഞാൻ അങ്ങോട്ട് വിളിച്ചോണ്ടിരുന്നു. അവഗണന മാത്രം. ആ ഒരു മാസം എനിക്ക് നരകതുല്യമായിരുന്നു. 
പിന്നെ ഇടയ്ക് വീണ്ടും മിണ്ടാൻ തുടങ്ങിയെങ്കിലും പഴയ അടുപ്പം കാണിച്ചില്ല.

ഒരു ദിവസം ഞാൻ ചേട്ടനോട് കുറെ വഴക്കിട്ടു.
"എന്തിനാ എന്റടുത്ത് ഇത്ര ദേഷ്യം. ?"

മൗനം മാത്രമായിരുന്നു മറുപടി.  അതേ ചോദ്യം പലതവണ ആവർത്തിച്ചപ്പോൾ ഒടുവിൽ ഏട്ടന് എന്റെ വാശിക്ക് മുന്നിൽ കാര്യം പറയേണ്ടിവന്നു.

"എനിക്ക് നിന്നോട് മിണ്ടാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല മാളു. ഇഷ്ടം കൂടിയതോണ്ടാ. ""

ഞാൻ : ഇഷ്ടം കൂടിയതോണ്ട് മിണ്ടാതിരിക്കുന്നോ. എന്തൊക്കെയാ പറയണേ "

"നിനക്കെന്നോട് ദേഷ്യം തോന്നരുത്. Frnds ആയിട്ട് മുന്നോട്ട് പോകാൻ എനിക്ക് പറ്റണില്ല. നിന്നോട് മിണ്ടുമ്പോഴൊക്കെ നിന്നെ പ്രണയിച്ചുപോകുമെന്ന പേടിയാ എനിക്ക്. "

പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല.

അങ്ങനെ ഒരു ദിവസം ഏട്ടന് പനി വന്നു. എത്ര പറഞ്ഞിട്ടും ഹോസ്പിറ്റലിൽ പോയില്ല. 
"Abiyettaa പോയി ഒരു doctor നെ കണ്ടൂടെ ?"

അഭി : എന്തിന്  ഇതൊക്കെ താനേ മാറും.  ഇനിയെങ്ങാനും മരിച്ചുപോയാൽ അങ്ങു പോട്ടെ.

"വാ തുറന്നാൽ ഇങ്ങനെ എന്തേലും പറഞ്ഞാമതി. എന്നോട് മിണ്ടണ്ട. "

Abi: ഓ ഒരു ഉപദേശി.  നിനക്ക് എന്തിനാ ഇത്ര ചൂട്

"ഒന്നുല്ല.  പോയിട്ട് ഒരു ചുക്കുകാപ്പി വെച്ചു കുടിക്ക്. രാവിലേക്ക് എല്ലാം മാറും. "

കുറച്ചു നേരം abiyettan ഒന്നും മിണ്ടിയില്ല.
.... ഡീ എനിക്ക് ചുക്കുകാപ്പി ഇട്ടുതരാൻ നീയിങ് വരുന്നോ. പൊന്നുപോലെ നോക്കാനൊന്നും പറ്റിയില്ലേലും ഉള്ളതുകൊണ്ട് ഞാൻ നോക്കിക്കോളാം നിന്നെ. "

"അയ്യടാ മോനെ.  ഒരു കാമുകൻ വന്നിരിക്കുന്നു. "

"പിന്നേയ് കെട്ടി വീട്ടിൽ കൊണ്ടുവരാൻ പറ്റിയ സാധനം. ഒന്ന് പോടി "

അന്ന് ഞാൻ കുറെ ആലോചിച്ചു.
ഒരു ചോദ്യം മതി ജീവിതം മാറിമറിയാൻ എന്ന് പറഞ്ഞപോലെ ആ ചോദ്യമെന്നെ പിടിച്ചുലച്ചു.

അങ്ങനെ ഒരു january 1
12:00 AM
" happy new year മാളൂട്ടി "

"Happy new year.  ഇന്ന് പരിപാടിയൊന്നൂല്ലേ ?"

"എന്തു ചോദ്യമാടി.  പരിപാടിയില്ലാണ്ട് എന്ത് new year"

"ഇന്ന് അടിച് കോൺതെറ്റിയാണോ വീട്ടിലോട്ട് പോവണേ "

"ന്താടി അങ്ങനെ അടിച്ചു കോൺതെറ്റി വരുമ്പോ വരുമ്പോ കാല്മടക്കി തൊഴിക്കാൻ വരുന്നോ നീയ് ?"

"ഓ പിന്നേയ് "

"കാര്യായിട്ട് ചോദിച്ചതാ.  വരുന്നോ ?"

അന്നേരം ഒരു ഇടിയും മിന്നലും മഴയും ഒക്കെയായി മനസിൽ
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഈ പ്രണയമല്ലേ

രണ്ടുമൂന്നു ദിവസമായിട്ട് അങ്ങോട്ട് കേറി പറഞ്ഞാലോന്ന് ആലോചിച്ചോണ്ട് നിന്ന കാര്യം കേട്ടപ്പോൾ മറുപടി പറയാൻ ആലോചിക്കേണ്ടിവന്നില്ല. എല്ലാർക്കും ഇതൊരു surprise ആയി കൊടുക്കാൻ theerumaanichu.  ആദ്യം ലിജിയെട്ടനോടാ abiyettan പറഞ്ഞത് ഒരാളുമായി ഇഷ്ടത്തില് ആണെന്ന്.  ലിജിയേട്ടനാണ് അപ്പോൾ ഞങ്ങളെ ഞെട്ടിച്ചത്.  മാളൂട്ടി അല്ലേന്ന്. അവർക്കൊക്കെ ആദ്യമേ ഉറപ്പായിരുന്നു പോലും ഇതിങ്ങനെ ആകുമെന്ന്.
പിന്നെ ഞങ്ങൾക്കു മാത്രമെന്താ തോന്നഞ്ഞേ ? ആ എന്തായാലും ഞങ്ങൾ അന്ന്മുതല് ഒടുക്കത്തെ പ്രേമത്തിലായി.


ഒന്നിച്ചു അമ്പലനടയിൽ ചേർന്നു നിൽക്കുമ്പോൾ സ്വർഗ്ഗത്തിലും ഭൂമിയിലും അല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. 

ആരും കാണാതെ കൈയ്യിൽ ഒരു നുള്ള് കൊടുത്തിട്ടാ തിരിച്ചു വന്നത്.

കാവിലെ ഉത്സവത്തിന് തിരക്കുകൾക്കിടയിൽ നിന്ന് ആ മുഖം അന്വേഷിച്ചു കണ്ടെത്തുമ്പോഴും കണ്ണിൽ തന്നെ നോക്കി നിൽക്കുമ്പോഴും എന്തൊക്കെയോ വെട്ടിപ്പിടിച്ച santhoshamaayirunnu. 


അഭിയേട്ടന്റെ നോട്ടം എപ്പോഴും എന്റെ ചങ്കിൽ കുത്തിക്കേറാറുണ്ട്.  എന്തൊക്കെയോ പ്രത്യേകതയുള്ള കണ്ണുകൾ.
പുറമെ നല്ല ഒന്നാന്തരം ചൂടനാണെങ്കിലും ഉള്ളിൽ എല്ലാരോടും സ്നേഹം മാത്രമുള്ള ഒരു പാവം.


അന്ന് മുതൽ ഇന്നുവരെ ഇണങ്ങിയും പിണങ്ങിയും അടികൂടിയും ഒരു സ്വർഗം തന്നെ അഭിയേട്ടൻ എനിക്ക് തന്നു.

ഏട്ടനൊന്ന് പിണങ്ങിയാലോ ചൂടായാലൊ ചങ്കുപറിച്ചു കൊണ്ടുപോകുന്ന പോലെയാ.

ന്നാലും മാളൂട്ടിന്ന് സ്നേഹത്തോടെയൊന്ന് വിളിച്ചാൽ തീരും എല്ലാ സങ്കടവും.

നാന്നായ്യിട് ദേഷ്യം പിടിപ്പിക്കുന്ന സ്വഭാവമാ എന്റേത്.  അതുകൊണ്ട് വഴക്കിനു ഒരു കുറവുമില്ല.

എന്തായാലും കാമുകി എന്ന സ്ഥാനത്തുനിന്ന് ഭാര്യയെന്ന പദവിയിലേക്ക് മാറുകയാ ഞാൻ.

നാളെ അഭിയേട്ടൻ എന്റെ കഴുത്തിൽ ചാർത്തുന്ന താലിയും സ്വപ്നം കണ്ടുകിടക്കുകയാണ്...

No comments:

Post a Comment